Friday, May 17, 2013

Mooka Saakshi

സൌഹൃദത്തിൻ ചിതക്കരുകിൽ
ഞാനൊരു മൂക സാക്ഷി
ആളി കത്തുന്ന നാളങ്ങളിൽ
സ്വന്ധമെന്ന ബന്ധം എരിയുന്നു
പല ജന്മങ്ങൾ താണ്ടിയ സംവാദങ്ങളും
പകർന്നു രസിച്ച  വേതാന്തങ്ങളും
കൂടെ വേണമെന്ന വാഗ്ദാനങ്ങളും
കണ്‍ മുന്നിലധാ  സമർപ്പണം ആകുന്നു.

മനുഷ്യന് വിധിച്ചതല്ലേ സൗഹൃദം?
തുണയായി തുഴഞ്ഞാലും
തനിചൊഴുകാൻ തോന്നും
മനസിന്ടെ കുറിപ്പിൽ
എഴുതാൻ മറനോരെടോ
എന്താണ് സൌഹൃദം?
സഹതാപം അല്ലത്
സഘ താപമാണെന്നു
അറിയാത്തദെന്ദെ ആത്മ സുഹൃത്തേ?

കാലന്ടെ രൂപത്തിൽ
കാളുന്ന നാളങ്ങൾ
ഓരോന്നായി അടങ്ങവേ
എൻ സൌഹൃദ ചിതക്കരുകിൽ
ഞാൻ വെറുമൊരു മൂക സാക്ഷി.


No comments:

Post a Comment